Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : C. Divakaran

മീൻ പരാമർശം: തന്‍റെ അനുഭവമാണ്, വിവാദമാക്കേണ്ട കാര്യമില്ലെന്ന് സി. ദിവാകരൻ

തിരുവനന്തപുരം: പിണറായി വിജയന്‍റെ മത്സ്യ വിഭവത്തെ കുറിച്ചുള്ള പരാമർശത്തിൽ പ്രതികരണവുമായി സിപിഐ നേതാവ് സി. ദിവാകരൻ. തന്‍റെ അനുഭവമാണെന്നും ഒരു കൗതുകം എന്ന നിലയിൽ പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ ആഹാരരീതി അദ്ദേഹത്തിനും അറിയാം, അദ്ദേഹത്തിന്‍റെ രീതി തനിക്കും അറിയാം. അത് ഇത്ര വിവാദം ആക്കേണ്ട കാര്യമില്ലെന്നും സി. ദിവാകരൻ മാധ്യമങ്ങളോട് പറഞ്ഞു.

പിണറായി വിജയന്‍റെ മത്സ്യപ്രിയത്തെപ്പറ്റി കഴിഞ്ഞ ദിവസം സി. ദിവാകരൻ പറഞ്ഞത് വലിയ ചർച്ച ആയിരുന്നു. ഒന്നാം ക്ലാസ് മീനുകൾ മാത്രമേ പിണറായി കഴിക്കൂ എന്നും മീൻ ഇഷ്ടപ്പെടാതെ എഴുന്നേറ്റ് പോയിട്ടുണ്ടെന്നും ആയിരുന്നു ദിവാകരൻ പറഞ്ഞത്.

പിണറായി വിജയൻ ആനത്തലവട്ടം ആനന്ദന്‍റെ വീട്ടിൽ ഭക്ഷണം കഴിയ്ക്കാൻ പോയത് സംബന്ധിച്ചായിരുന്നു ദിവാകരന്‍റെ വിവാദ പ്രസ്താവന. ആനത്തലവട്ടം വി.എസ്. പക്ഷക്കാരനായതിനാൽ അദ്ദേഹത്തിന്‍റെ വീട്ടിൽനിന്ന് പിണറായിക്ക് ഭക്ഷണം കഴിക്കാൻ താത്പര്യമുണ്ടായിരുന്നില്ലെന്നും കഴിക്കാൻ നൽകിയ ചൂരമീൻ ഇഷ്ടപ്പെട്ടില്ലെന്നും ദിവാകരൻ പറഞ്ഞു.

Latest News

Up